SEARCH


Kallidil Kannamman Theyyam - കല്ലിടിൽ കണ്ണമ്മാൻ തെയ്യം

Kallidil Kannamman Theyyam - കല്ലിടിൽ കണ്ണമ്മാൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kallidil Kannamman Theyyam - കല്ലിടിൽ കണ്ണമ്മാൻ തെയ്യം

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്ന തെയ്യമാണ് കല്ലിടിൽ കണ്ണമ്മാൻ തെയ്യം.

കല്ലിടിൽ തറവാട്ടിലെ ഒരു യോദ്ധാവായിരുന്നു കണ്ണൻ. നായാട്ടിനും നരിവിളിക്കും അങ്കത്തിനും പടയ്ക്കും വട്ടം കൂടാതെ വിരുത് കാട്ടുന്ന വീരനാണ് കണ്ണൻ. കുംഭത്തിലെ പൂയ്യം നാളിൽ കോലത്തിരി മന്നൻ്റെ കുറിമാനം കിട്ടിയത് പ്രകാരം കാനച്ചേരിയിൽ കരിതലക്കൂട്ടത്തിനെതിരേ പടപൊരുതാൻ പോയ കണ്ണൻ അവിടെ വെച്ച് മരിച്ചു വീണു. വെള്ളാരങ്ങര ഭഗവതി യുടെ അനുഗ്രഹത്തോടെ ഉയർത്തെഴുന്നേറ്റ കണ്ണൻ, കല്ലിടിൽ കണ്ണമ്മാൻ തെയ്യമായി.

പയ്യന്നുരിലെ കല്ലിടിൽ തറവാടിൽ ഈ തെയ്യം കെട്ടിയാടുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848